തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.

പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാര്‍ട്ടി നേരത്തെ ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
‘ഞങ്ങള്‍ എടുത്തതുപോലത്തെ നടപടി ആര് എടുത്തിട്ടുണ്ട്. പരാതി കിട്ടും മുന്‍പ് സസ്പെന്‍ഡ് ചെയ്തു. പിന്നീട് കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുണ്ടെന്ന് രാജീവിനോട് അന്വേഷിക്കാന്‍ പറ’, എന്നും വി ഡി സതീശന് പ്രതികരിച്ചു.

രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്നും പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

