തിരുവനന്തപുരം: കറന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിക്കുന്നവരാണ് പലരും. കോള്‍ കിട്ടാതെ വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും അസ്വസ്ഥരാകാറുണ്ട്.

എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ ഒരേസമയം ഒന്നിലേറെ പേര്‍ക്ക് പരാതി അറിയിക്കാനാവില്ലെന്നും സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
94 96 00 1912 എന്ന നമ്പരിലേക്ക് വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം.

പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യുമെന്നും കെഎസ്ഇബി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

