അന്നും ഇന്നും അതിജീവിതക്കൊപ്പമെന്ന് നടൻ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഭാരവാഹികൾക്കെതിരെയും ബാബുരാജ് സംസാരിച്ചു. നിലവിൽ അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകൾ ആണ്. പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും അവർ എസ്കേപ്പ് ചെയ്യുന്നു.

അമ്മ ഭാരവാഹികൾ പ്രതികരിക്കുമെന്ന് കരുതാം എന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധി എത്തിയിട്ടും ഇതുവരെ താരസംഘടയായ അമ്മ പ്രതികരിച്ചിട്ടില്ല. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വർ എന്നിവർ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസിൽ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തിരുന്നു.

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അത് അല്ലാതെ മറ്റാരും പരസ്യപ്രതികരണവുമായി എത്തിയിട്ടില്ല. ഇത് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്.

