കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി വെള്ളിയാഴ്ച. പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വ്യാഘ്രപാദത്തറയ്ക്ക് സമീപം തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്, പാര്‍വതിസമേതനായി ദര്‍ശനം നല്കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

വൈകീട്ട് ആറിന് ഹിന്ദുമത കണ്വെന്ഷന് നടക്കും. ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്യും.
രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് അഷ്ടമിവിളക്ക്, വലിയകാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് തുടങ്ങിയ ചടങ്ങുകള്‍ നടക്കും.

വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്. ഞായറാഴ്ച മുക്കുടി നിവേദ്യത്തോടെ അഷ്ടമി ഉത്സവം സമാപിക്കും.

