തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു. അതിന് ഞാൻ പിടി കൊടുത്തില്ല. അതിന് താൻ ആയിട്ടില്ല എന്നാണ് കരുതുന്നത്. ഒരു റിട്ടയർമെന്റ് ലൈഫിൽ ചെയ്യാൻ പറ്റുന്ന പണി ആണ് രാഷ്ട്രീയം. എനിക്ക് ഇപ്പോൾ വേറെ പണിയുണ്ട്.

മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോൺഗ്രസ്സ് മേയർ ആക്കാൻ നോക്കിയത്. വിഎം വിനു അതിൽ പെട്ടുപോയി എന്നും ജോയ് മാത്യു വ്യക്തമാക്കി.
അതിജീവിതയ്ക്കെതിരെ അടൂർ പ്രകാശ് അറിയാതെ പറഞ്ഞ് പോയതാകും. പിന്നീട് അത് തിരുത്തി. മുഖ്യമന്ത്രിക്ക് തന്നെ ആദ്യം തെറ്റ് പറ്റിയല്ലോ. ഗൂഡാലോചന ഇല്ല എന്നല്ലേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ദിലീപ് അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടത്.

സംഘടനയിൽ നിന്ന് ദിലീപ് രാജി വെച്ച് പോയതാണ്. സംഘടനയിൽ അക്കാര്യം ചർച്ച ആയിട്ടുമില്ല. അതിന് കൊറേ നടപടി ക്രമങ്ങൾ ഉണ്ട്. മറ്റ് അസോസിയേഷൻ പോലെ അല്ല അമ്മ. നടിയെ ആക്രമിച്ച കേസിൽ തന്റെ നിലപാട് 2017ൽ തന്നെ വ്യക്തമാക്കിയിരുന്നു.

ഇത് കോടതി വിധിയാണ്. വിധിയെ അംഗീകരിക്കുകയാണ് വേണ്ടത്. അപ്പീൽ പോകാനുള്ള വിധിയെ വിമർശിക്കേണ്ടതില്ല. ദിലീപിന് ഗൂഡാലോചന ഉണ്ട് എന്ന് തോന്നുകയാണെങ്കിൽ നിയമപരമായി മുന്നോട്ട് പോണം.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാണ്. അയ്യപ്പൻ മലയാളികളുടെ പ്രീയപ്പെട്ട ആളാണ്. അവിടെ മോഷണം നടന്നു എന്നത് വാസ്തവമാണ്. രാഹുൽ മാങ്കൂട്ടത്തിൽ കേസും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോയ് മാത്യു വ്യക്തമാക്കി.
