തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഒളിയമ്പുമായി പി സരിന്. രാഹുല്‍ വടകരയില്‍ ഫ്ളാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്ന് ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു.

വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ളാറ്റ് ഉള്ളതായി വടകരക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിന് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
വടകരയിലെ ഫ്ളാറ്റ് വിഷയത്തില്‍ ഡിവൈഎഫ്ഐയും പ്രതികരിച്ചു. വടകരയില്‍ ഫ്ളാറ്റുള്ളത് ആര്‍ക്കാണെന്നും ആ വഴിയും ഗൗരവമായ അന്വേഷണം നടക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗര്‍ഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതര്‍ക്കുള്ള ഫണ്ടില്നിന്നുപയോഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു. ഇതിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

