തിരുവനന്തപുരം: മലയോര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മലയോര വികസന എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയര്‍പേഴ്സണും കൃഷി, വനം മന്ത്രിമാര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായാണ് കമ്മിറ്റി വരിക. ആധുനിക സാങ്കേതികവിദ്യയും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ‘സീറോ- കാഷ്വാലിറ്റി’ നയം നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ഒരു ലക്ഷ്യം.

പശ്ചിമഘട്ട സമ്പദ് വ്യവസ്ഥയെ ചരക്ക് അധിഷ്ഠിതത്തില്നിന്ന് ‘മൂല്യവര്‍ധിത’ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും.
പാരിസ്ഥിതിക ചട്ടങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, മലയോര ഹൈവേ, റോപ് വേകള്‍, എയര്‍സ്ട്രിപ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കും. പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകളുടെ അതിരുകള്‍ അന്തിമമാക്കുകയും വനേതര ഭൂമികളില്‍ പട്ടയം വിതരണം വേഗത്തിലാക്കുകയും ചെയ്യും.

കാര്‍ഷിക വിളകളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിപണനം ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. വന്യജീവി സംരക്ഷണ നിയമം ജനാനുകൂലമായി നടപ്പാക്കും. ഓരോ മൂന്നു മാസത്തിലും കമ്മിറ്റി യോഗങ്ങള്‍ കൂടും. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും കലക്ടര്‍മാരില്‍നിന്നും നേരിട്ടും ലഭിക്കുന്ന പദ്ധതികളും വിഷയങ്ങളും കമ്മിറ്റി ചര്‍ച്ച ചെയ്യും.

