കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്.

പൊതു ഖജനാവിന്റെ ദുര്‍വിനിയോഗവും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വികസന നിര്‍ദേശങ്ങളും ആശയങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുന്നതിനുമാണ് സര്‍വേ.

പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയര്‍മാരാണ് ഗൃഹ സന്ദര്‍ശനം നടത്തുന്നത്. ആദ്യഘട്ടമായി വാര്‍ഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദര്‍ശനം. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും.

