മലപ്പുറം:സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുമായി സമസ്ത. മതേതര സര്‍ക്കാര്‍ എന്തിനാണ് മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തുന്നതെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചോദിച്ചു.

കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ വലിയ തോതില്‍ ആനുകൂല്യം നേടുന്നുവെന്ന പ്രചാരണമുണ്ടായി.
ഇത് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങള്‍ തമ്മില്‍ അകലം ഉണ്ടാക്കി. മുസ്ലിം വിഭാഗത്തിന് നഷ്ടപ്പെട്ട ആനുകൂല്യം തിരിച്ചു നല്കാന് കഴിഞ്ഞാല്‍

ന്യൂനപക്ഷ സംഗമം വിജയമായിരിക്കുമെന്നും അല്ലെങ്കില്‍ പ്രഹസനമാകുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ മലപ്പുറത്ത് പറഞ്ഞു.

