പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി. മുൻകൂർ ജാമ്യ ഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും തള്ളി. ദ്വാരകപാലക ശിൽപ്പപാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ എസ് ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിലെ നാലാം പ്രതി ആണ് ജയശ്രീ.

പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ ആണ് ജയശ്രീ തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്സിൽ എഴുതിയത്.
ജാമ്യ ഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിന് ഇനി നിർണായകമാണ്.

ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ആണ് പത്മകുമാറിന് കുരുക്കായത്.

