തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് മേൽക്കൈ. തൃശൂർ, കണ്ണൂർ, കൊല്ലം, എറണാകുളം കോർപ്പറേഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ കോഴിക്കോട് എൽഡിഎഫും തിരുവനന്തപുരത്ത് എൻഡിഎയും മുന്നേറുന്നു.

നഗരസഭകളിൽ 50 ഇടത്ത് യുഡിഎഫും 22 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.
ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് യുഡിഎഫും ആറിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.

ബ്ലോക്കിൽ 71 ഇടത്ത് എൽഡിഎഫും 62 ഇടത്തും യുഡിഎഫും മുന്നേറുന്നു. ഗ്രാമപഞ്ചായത്തിൽ 357 ഇടത്ത് എൽഡിഎഫും 310 ഇടത്ത് യുഡിഎഫും മുന്നേറുന്നു.

