സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ മുന്നേറ്റം.

2026ലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.
ആകെയുള്ള 86 മുനിസിപ്പാലിറ്റികളിൽ 50 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 32 ഇടത്തായി ചുരുങ്ങി.

ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് യുഡിഎഫും ആറിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. ബ്ലോക്കിൽ 71 ഇടത്ത് എൽഡിഎഫും 62 ഇടത്തും യുഡിഎഫും മുന്നേറുന്നു. ഗ്രാമപഞ്ചായത്തിൽ 357 ഇടത്ത് എൽഡിഎഫും 310 ഇടത്ത് യുഡിഎഫും മുന്നേറുന്നു.

