ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം നേതാവ് എം എം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നേറുകയാണ്.

86 മുനിസിപ്പാലിറ്റികളില്‍ 54, 152 ബ്ലോക്ക് പഞ്ചായത്തില്‍ 82, 941 ഗ്രാമ പഞ്ചായത്തുകളില്‍ 438, 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫിനൊപ്പമാണ്.

