ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. കാനനക്ഷേത്രത്തില്‍ ദീപാരാധന നടക്കവെ വൈകിട്ട് 6.43ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. അല്പ സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു. മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തും പരിസരത്തുമായുള്ള പതിനായിരക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ചാണ് ശരണം വിളികളുയര്‍ന്നത്. ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും നേരത്തെ തന്നെതീര്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് ലക്ഷത്തോളം ഭക്തരാണ് ഇത്തവണ മകരജ്യോതി ദർശനത്തിനായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130