
പത്തനംതിട്ട : പ്രത്യക്ഷ രക്ഷാ ദൈവസഭ ( പി.ആർ.ഡി.എസ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ്റെ 147-ാമത് ജന്മദിന മഹോത്സവത്തിന് പത്തനം തിട്ട ജില്ലയിലെ ഇരവിപേരൂരിൽ തുടക്കമായി. സഭാ ആസ്ഥാനമായ ശ്രീകുമാർ നഗറിൽ പി.ആർ. ഡി എസ് പ്രസിഡൻ്റ് ശ്രീ വൈ.സദാശിവൻ പതാക ഉയർത്തിയതോടെ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് തിരിതെളിഞ്ഞു.

അടിച്ചമർത്തപ്പെട്ട മുഴുവൻ ജനതയുടെയും ആത്മീയവും ഭൗതികവുമായ വീണ്ടെടുപ്പാണ് പ്രത്യക്ഷരക്ഷാദൈവസഭയുടെ പ്രഖ്യാപിത ലക്ഷ്യം.
വിവിധ സമ്മേളനങ്ങൾ,സാംസ്കാരിക പരിപാടികൾ, ഭക്തിഘോഷയാത്ര,ജന്മദിന സമ്മേളനം, പൊതുസമ്മേളനം തുടങ്ങിയ നിരവധി പരിപാടികൾ ഏഴു ദിവങ്ങളിൽ നടക്കും.
ഫെബ്രുവരി 16 ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ പങ്കെടുക്കും.

മന്ത്രിമാർ, എം എൽ എ മാർ വിവിധ രാഷ്ടീയ മത സാംസ്കാരിക നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഫെബ്രുവരി 19 ന് ഉത്സവത്തിന് സമാപനം കുറിക്കും.