കത്വ, ഉന്നാവോ ഫണ്ട് സമാഹരണം വഴിയാണ് പി കെ ഫിറോസ് പണമുണ്ടാക്കിയതെന്ന് കെ ടി ജലീൽ. കത്വ ഉന്നാവോ ഫണ്ട് കണക്ക് ഇതുവരെ കമ്മിറ്റിയിൽ പോലും പറഞ്ഞിട്ടില്ല. തെറ്റായ പ്രവണത ചൂണ്ടിക്കാണിക്കുന്ന സ്വന്തം പ്രവർത്തകരെയും വേട്ടയാടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഇപ്പോൾ പുറത്താണ്. കോൺഗ്രസ് അയാളെ മാറ്റാൻ തയ്യാറായി. വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പി കെ ഫിറോസിനെതിരെ നടപടിയില്ല. എൻ്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. മറുപടി പറയാതെ യുത്ത് ലീഗ് ഭാരവാഹിയായി നിൽക്കാൻ യോഗ്യതയില്ലെന്ന് കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദോത്തി ചലഞ്ചിൻ്റെ ബില്ല് ഇതുവരെ കാണിച്ചിട്ടില്ല. മുസ്ലിം ലീഗ് പ്രവർത്തകരെപ്പോലും ബോധ്യപ്പെടുത്തിയില്ല. 2,72000 ദോത്തി വാങ്ങി, അഞ്ചരക്കോടിയിലധികം രൂപ തട്ടി.
ഇതിൽ നിന്നു ശ്രദ്ധതിരിയ്ക്കാനാണ് അഞ്ചാറു കൊല്ലം മുമ്പു നടന്ന കാര്യവുമായി വരുന്നത്. ഇതിന് നിയമ സഭയിൽ ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കാൾ എന്താണ് ഇത് പറയാത്തത്. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഇതുവരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഇതിൽ മിണ്ടുന്നില്ല. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങൾ പ്രതികരിക്കുന്നില്ല
പി കെ കുഞ്ഞാലിക്കുട്ടി മിണ്ടുന്നില്ല. ആർക്കും വേണ്ടാത്ത വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് രക്ഷപ്പെടാനാണെന്ന് അദ്ദേഹം പറഞ്ഞു.
ഹവാല, കള്ളപ്പണം എന്നിവ കൊണ്ട് കെട്ടി പൊക്കിയ സാമ്രാജ്യം മറച്ചുവെയ്ക്കാൻ ശ്രമിക്കുകയാണ്. 720 രൂപ തുണിയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയാണ്.100 രൂപ കിട്ടിയാൽ കോടികൾ മറിഞ്ഞു. ആളുകളിൽ നിന്ന് 600/- രൂപ വാങ്ങി. പകൽ കൊള്ള നടത്തിയിട്ട് മറുപടിയില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു.

കഴിഞ്ഞ നാലുവർഷമായി നിയമസഭയിൽ എന്താണ് മലയാളം സർവകലാശാല മിണ്ടാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ സ്ഥലത്തു നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലാണ് എൻ ഷംസുദ്ദീൻ. യുത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറിയാണ്.
അദ്ദേഹം വന്നതേയില്ല. ഫിറോസിന് പരിചയക്കുറവുകൊണ്ടാണ് ഇതു മനസ്സിലാവാത്തത്. ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി നിൽക്കുന്ന സ്ഥലമാണ് ആദ്യം കണ്ടത്. സ്വന്തം സൊസൈറ്റിക്ക് നൽകി പാടം നികത്തി
ഈ ഭൂമി സർവകലാശാലക്ക് നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.

