പാലക്കാട്: അയൽവാസികളായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് ഞെട്ടിക്കുന്ന സംഭവം. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരും വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബിനുവിന്റെ മൃതദേഹത്തിനു സമീപത്തു നിന്നായി നാടൻ തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റബ്ബർ വെട്ടാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടതെന്നാണ് വിവരം. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ചു മരിച്ചതാവാമെന്നാണ് സംശയം.

ബിനുവിന്റെ മൃതദേഹം റോഡിൽ നിന്നും നിതിന്റെ മൃതദേഹം സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയതെന്നാണ് വിവരം. നിതിന്‍ ഓട്ടോ ഡ്രൈവറും ബിനു റബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണെന്നാണ് വിവരം. ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ലഭ്യമാകാനുണ്ട്. അതേസമയം, സംഭവത്തിൽ കല്ലടിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

