
തിരുവനന്തപുരം: മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നുവെന്ന് നടി ഷബാന ആസ്മി. കൂടുതൽ സമയം ഐഎഫ്എഫ്കെയിൽ ചെലവഴിക്കാൻ തോന്നുന്നുവെന്നും ഷബാന ആസ്മി.

ഐഎഫ്എഫ്കെയിലെ ചിത്രങ്ങളും കാണികളും മികച്ചതാണെന്നും ഷബാന അഭിപ്രായപ്പെട്ടു. മലയാളത്തിൽ അഭിനയിക്കാൻ ഭാഷ തടസ്സമാകുന്നുണ്ടെന്ന് പറഞ്ഞ ഷബാന ആസ്മി കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമെന്ന് ഷബാന ആസ്മി പറഞ്ഞു.