
പല്ലനയാറിൻ തീരത്ത്:
വീണപൂവിനെതേടി….

കേരളത്തിലെ പുരോഗമന – ജീവൽ സാഹിത്യത്തിന്റെ പിതാവായ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് കവിയുടെ ജന്മസ്ഥലമായ കായിക്കര മുതൽ ആശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലനവരെ
ചങ്ങനാശേരി, ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക തീർത്ഥാടനം സംഘടിപ്പിക്കുന്നു.
2025 ജനുവരി 26 ഞായർ പുലർച്ചെ
5 മണിക്ക് ലൈബ്രറിയിൽനിന്നും ആരംഭിച്ച് കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര, തോന്നയ്ക്കൽ ആശാൻ സ്മാരകം, ശിവഗിരി, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മഗൃഹം, പല്ലനയിലെ കുമാരകോടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 8.30 ന് തിരികെയെത്തുന്നു.
യാത്രയിലെ പ്രധാന ഇടങ്ങളിൽ അനുസ്മരണ യോഗങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, കവിയരങ്ങുകൾ എന്നിവ ഉണ്ടായിരിക്കും.

ചങ്ങനാശേരിയിലെ
കെ.എസ്. ആർ ടി.സി ഡിപ്പോയിലെ ബസിലാണ് സാംസ്കാരിക സഞ്ചാരം ഒരുക്കിയിട്ടുള്ളത്.
കൂടുതൽ വിരങ്ങൾക്കും പങ്കെടുക്കുന്നതിനും ലൈബ്രറിയിൽ നേരിട്ടോ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പരിലോ ബന്ധപ്പെടുക.
9446983783 – (പ്രസിഡന്റ് )
9496947419 ( സെക്രട്ടറി)
9847044385
(ജഗതീഷ് ചന്ദ്രൻ)
9947777378
(മോഹൻദാസ് ആറ്റുവാക്കേരി )
9961023574
(ജമിനി തങ്കപ്പൻ)
9447143919
(റെജുപുലിക്കോടൻ )