തിരുവനന്തപുരം: നടനും മുന്‍ സിപിഐ നേതാവുമായ ജയന് ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി. രാവിലെയാണ് ജയന് ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്.


തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന് ചേര്‍ത്തലയുടെ പ്രതികരണം.
നേരത്തെ ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പുകളുണ്ടെന്ന് നടൻ പരസ്യമായി പറയുകയും മാറി നിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസിന്റെ സാംസ്കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിലും ജയൻ ചേർത്തല ഭാഗമായിരുന്നു.




ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേര് നല്‍കിയതിനെതിരെയും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജയന് ചേര്‍ത്തല രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തത്വങ്ങളുമായി ചേര്‍ത്തുകൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് ‘ലാല്‍സലാം’ എന്ന് പേര് നല്‍കിയതെന്നായിരുന്നു ജയന് ചേര്‍ത്തലയുടെ വിമര്‍ശനം.

