കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയ്ക്കെതിരെ സൈബർ ആക്രമണം. സംഭവത്തിൽ പത്മജ ബത്തേരി പോലീസിൽ പരാതി നൽകി.

സ്വന്തം നേതാവിന്റെ മരുമകളെന്ന പരിഗണനപോലും നൽകാതെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ വ്യാജ ആരോപണങ്ങളും കേട്ടാലറയ്ക്കുന്ന പരാമർശങ്ങളും നടത്തി.
വിഷയത്തിൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ഷാജി ചുള്ളിയോട് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.

അച്ഛന്റെ മരണം മുതൽ കോൺഗ്രസിന്റെ സൈബർ സംഘങ്ങൾ വേട്ടയാടുകയാണെന്നും രൂക്ഷമായതോടെ പരാതി നൽകുകയായിരുന്നെന്നും പത്മജ പറഞ്ഞു.

