തിരുവനന്തപുരം:കേരള സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് റൂം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി വൈസ് ചാൻസലര്‍. സിൻഡിക്കേറ്റ് അംഗങ്ങള്‍ റൂം ഉപയോഗിക്കുന്നതിനെതിരെ ഉത്തരവിറക്കി.

സിൻഡിക്കേറ്റ് യോഗത്തിനും അതിന് മുൻപുള്ള സ്ഥിരം സമിതി യോഗത്തിനും മാത്രമേ ഇനി മുതല്‍ റൂം ഉപയോഗിക്കാനുകയുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു.
അത്യാവശ്യ ഘട്ടത്തിൽ വിസിയുടെ മുൻകൂർ അനുമതി വാങ്ങിയാല്‍ റൂം ഉപയോഗിക്കാനാകും. സ്റ്റാൻഡിങ് കമ്മിറ്റികളും ഉപ സമിതി യോഗങ്ങളും ഡീൻസ് റൂമിലോ, ഐക്യുഎസി ഹാളിലോ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

രജിസ്ട്രാർ ഇൻ ചാർജ് രശ്മിയാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ അടങ്ങിയിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

