ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ ഒന്നാം വാർഷികത്തിൽ പോസ്റ്റുമായി സന്ദീപ്. വാര്യർ. “ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്.

അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം.
ഈ ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവർത്തകർക്ക് ഒരായിരം നന്ദി,”

സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരവധിപ്പേർ സന്ദീപിന് ആശംസയും പിന്തുണയുമായി കമന്റ് സെക്ഷനിലുണ്ട്.

