പുല്പള്ളി: വയനാട് അമരക്കുനിയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിലിറങ്ങിയ കടുവ കൂട്ടിലാകുന്നത്. കടുവയെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.