തിരുവനന്തപുരം ∙ മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്നു കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്.

ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷത്തിന് എഡി 825–ലാണു തുടക്കമായത്.’ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തിൽ എഡി 825 ജൂലൈ 25 ചൊവ്വാഴ്ച കൊല്ലവർഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചിങ്ങം ഒന്ന് കേരളത്തിനു കർഷകദിനം കൂടിയാണ്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം.

കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി നാട് ഒരുങ്ങും.

