തിരുവനന്തപുരം: ദേവസ്വം കമ്മീഷണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാർ. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാർശയിന്മേൽ സർക്കാരിൽ ചർച്ചകൾ തുടരുകയാണ്.

സർക്കാർ നിയമിക്കുന്ന കമ്മീഷണർക്ക് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ അധികാരങ്ങൾ കൈമാറാനും ബോർഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.തിരുവിതാംകൂർ ദേവസ്വം ഉൾപ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നിയന്ത്രങ്ങൾ കുറവാണ്.
സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സ്വർണപ്പാളി കടത്തൽ ഉൾപ്പെടെ ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുമ്പോൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളിൽ അഴിച്ചു പണിക്ക് സർക്കാർ ഒരുങ്ങുന്നത്.

സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങൾ കൂട്ടാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.

