തൃശൂര്‍: തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംഗീതസംവിധായകന് ഔസേപ്പച്ചന്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന് നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന് ആശംസകളുമായി എത്തിയത്.

ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ചിന്തയില്‍ വളരണമെന്ന് ഔസേപ്പച്ചന് പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന് പ്രശംസിച്ചു. ബിജെപിയുടെ യാത്രയ്ക്ക് സര്‍വ്വമംഗളവും നേര്‍ന്നുകൊണ്ടാണ് ഔസേപ്പച്ചന് സംസാരം അവസാനിപ്പിച്ചത്.
നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന വിജയദശമി പരിപാടിയിലും ഔസേപ്പച്ചന് എത്തിയിരുന്നു.

മുന്‍ ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ്, ബിജെപി മേഖല പ്രസിഡന്റ് എ.നാഗേഷ് എന്നിവരാണ് തൃശൂരിന്റെ വികസനം ബിജെപിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യമുയര്‍ത്തി ജാഥകള്‍ നയിക്കുന്നത്.

