തൃശ്ശൂർ: കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരല്‍മല ഉരുപ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍.

ഇരുള് നിറഞ്ഞ രാത്രിയുടെ ഓര്‍മ്മയ്ക്ക് മേല്‍ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളാർമലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും.
ഉണ്ണി മാഷിന്റെ നേതൃത്വത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വയനാടിന്റെ കുട്ടികളെ കാണാന്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് വേദിയിലെത്തി.

മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സര്‍ക്കാര്‍ അവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി. കലോത്സവത്തിലെ ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഉണ്ണിമാഷും കുട്ടികളും.

