തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് യോഗം കൂടി തീരുമാനിക്കും.

അത് എല്ലാവര്ക്കും സ്വീകാര്യമായ തീരുമാനമായിരിക്കുമെന്നും എം എ ബേബി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നേരത്തെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന തീരുമാനം സിപിഎമ്മിന് ഇല്ല. പിബിയില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്നതും എംഎല്‍എമാരുടെ ടേം വ്യവസ്ഥയും ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്നതും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബേബി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ചരിത്രപരമായ മൂന്നാമൂഴത്തിലേക്ക് തെരഞ്ഞെടുക്കും എന്നും എം എ ബേബി പറഞ്ഞു.

