കോട്ടയം: താന്‍ ഉദ്ദേശിച്ചത് എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം മാത്രമാണെന്നും, ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാഖ്യാനിച്ചെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇതിന് അനാവശ്യ രാഷ്ട്രീയ പരിഗണന നല്‍കിയത് ശരിയായില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
‘എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ ഇരുസംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല.

എന്റെ പ്രസ്താവനയെ എന്‍എസ്എസ് vs വി ഡി സതീശന് എന്ന രീതിയിലേക്ക് മാറ്റിയതായി മാധ്യമങ്ങളിലൂടെ മനസിലാക്കി’-യെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു.

