ന്യൂഡല്‍ഹി/കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രിസഡൻ്റ് എ പത്മകുമാറിന് സ്വാഭാവിക ജാമ്യവും മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു.

എ പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ജയശ്രീക്ക് സുപ്രീം കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ശബരിമല കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം കൊല്ലം വിജിലൻസ് കോടതി അനുവദിക്കുകയായിരുന്നു.

കേസിൽ 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. അതേസമയം ദ്വാരപാലക കേസിൽ പത്മകുമാർ റിമാൻഡിലായതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.

