തിരുവനന്തപുരം: വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ.

കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ സ്ത്രീകൾക്ക് റൂം വാടകയിൽ 50 ശതമാനം ഇളവ് ലഭിക്കും.
മാർച്ച് 5 മുതൽ 10 വരെയാണ് ഓഫർ കാലാവധി. തേക്കടി, കുമരകം, മൂന്നാർ, മലമ്പുഴ, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓഫർ ലഭ്യമാകുക.

ഈ മാസം 28 വരെ കെടിഡിസി സെൻട്രൽ റിസർവേഷന് സെന്റർ മുഖേനയോ അതാത് പ്രോപ്പർട്ടികളിലോ, സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു.

