
കോട്ടയം: കോട്ടയം നഗരത്തിലെ ഒന്‍പതിടത്ത് പുതിയ ഉയരവിളക്ക് സ്ഥാപിക്കുന്നു. പുത്തനങ്ങാടി ചെറിയപള്ളി ജങ്ഷൻ, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രമൈതാനത്തിന് സമീപം, കോട്ടയം ചന്തക്കവല, കുമാരനല്ലൂർ േക്ഷത്രം റോഡിന് സമീപം, കുമാരനല്ലൂർ ക്ഷേത്രം ആലിൻചുവടിന് സമീപം, പള്ളിപ്പുറത്തകാവ് ജങ്ഷൻ, മുട്ടം മഠത്തിൽകാവ് ജങ്ഷൻ, മാവിളങ് േക്ഷത്രം ജങ്ഷൻ, ചിങ്ങവനം ജങ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ ഉയരവിളക്കുകൾ സ്ഥാപിക്കുന്നത്.

2023-24-ലെ എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാ കളക്ടർക്ക് നിർദേശം നൽകി.