കൊച്ചി: ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിവിധ കരാറുകളിൽ പി.പി.ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാട് എന്നായിരുന്നു പരാതി.

വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകളിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സര്ക്കാര് അന്വേഷണത്തിന് ശിപാർശ ചെയ്തത്.

