പാലക്കാട്: പാലക്കാട് ബിജെപിക്ക് പലയിടത്തും സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ നിലവിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എട്ട് വാർഡുകളിലും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിൽ പോലും സ്ഥാനാർത്ഥികൾ ആയില്ല.
ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ ബി ജെ പി.

വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും സ്ഥാനാർത്ഥിയില്ല.

