ഈ വര്‍ഷത്തെ പൂജാ ബമ്പറിന്റെ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന പൂജ ബമ്പറില്‍ JD 545542 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കിംഗ്സ്റ്റര് ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റഴിച്ച ടിക്കറ്റാണിത്. എസ് സുരേഷ് എന്നയാളുടെ ലൈസന്‍സിലുള്ള ലോട്ടറി ഏജന്‍സിയാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് പാലക്കാട് നിന്ന് വിറ്റഴിച്ച ടിക്കറ്റിന് പൂജ ബമ്പറിലെ ഒന്നാം സമ്മാനം ലഭിക്കുന്നത്.

2014, 2015, 2016 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയില്‍ വിറ്റഴിച്ച ടിക്കറ്റിനാണ് പൂജ ബമ്പറിലെ ഒന്നാം സമ്മാനം ലഭിച്ചിരുന്നത്. പൊതുവെ പാലക്കാട് നിന്ന് വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം തേടിയെത്തുക എന്നൊരു വിശ്വാസം ഭാഗ്യാന്വേഷികള്ക്കിടയിലുണ്ട്. അതിനാല്‍ തന്നെ പാലക്കാടാണ് എപ്പോഴും ബമ്പര്‍ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കാറുള്ളതും. അന്യ ജില്ലകളില്‍ നിന്നല്ല, തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ പോലും പാലക്കാട് നിന്നും ടിക്കറ്റ് വാങ്ങിക്കാറുണ്ട്.
അതേസമയം ഈ വര്‍ഷത്തെ പൂജാ ബമ്പറില്‍ നിന്നുള്ള രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. JA 838434, JB 124349, JC 385583, JD 676775, JE 553135 എന്നീ ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ JA 369495, JA 399845, JB 556571, JB 661634, JC 175464, JC 732838, JD 549209, JD 354656, JE 264942, JE 82957 എന്നീ ടിക്കറ്റുകള്‍ക്കും നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ JA 170839, JB 404255, JC 585262, JD 259802, JE 645037 എന്നീ ടിക്കറ്റുകള്‍ക്കും ലഭിച്ചു.

അഞ്ചാം സമ്മാനമായ ആറ് ലക്ഷം രൂപ JA 855675, JB 688025, JC 297320, JD 380870, JE 587787 ഈ ടിക്കറ്റുകള്‍ക്കാണ്. അതേസമയം ഒന്നാം സമ്മാനം 12 കോടി രൂപയാണെങ്കിലും നികുതിയും കമ്മീഷനും സര്‍ചാര്‍ജുമെല്ലാം കഴിഞ്ഞ് 7.56 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഏജന്റ് കമ്മീഷനായി 10 ശതമാനം തുകയാണ് ഈടാക്കുക. ഇത് 1.2 കോടി രൂപ വരും. ബാക്കി 10.8 കോടി രൂപയില്‍ നിന്നാണ് 30 ശതമാനം നികുതി ഈടാക്കുക.

