തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി വി രാജേഷ് എത്തില്ല. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേര് ചേര്‍ന്നാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക.

എന്‍ഡിഎ ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ എത്തുമ്പോള്‍ മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നതു പതിവാണ്. ഈ കീഴ്വഴക്കത്തിലാണ് മേയര്‍ മാറ്റം വരുത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു മേയര്‍ വി വി രാജേഷ് അറിയിച്ചു.

എന്നാല്‍ പുത്തരിക്കണ്ടത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് വി വി രാജേഷ് അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫിസ് വിശദീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍, വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിലേക്ക് പോയാല്‍ അത് സാധിക്കില്ല. വികസനമാണ് മുഖ്യമെന്നും വി വി രാജേഷ് പറഞ്ഞു.

