തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 28ന് പുറത്തിറക്കാന്‍ ബിജെപി ആലോചന. ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗായകന് മധു ബാലകൃഷ്ണനെയും ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി സമീപിച്ചിട്ടുണ്ട്.

തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി നേതൃത്വം സമീപിച്ചെന്ന് മധു ബാലകൃഷ്ണന് സ്ഥിരീകരിച്ചു.
എന്നാല്‍ ഇപ്പോള്‍ കരിയറില്‍ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും മധു ബാലകൃഷ്ണന് പറഞ്ഞു.

നേരത്തെ മധു ബാലകൃഷ്ണന്റ ഭാര്യ സഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മധു ബാലകൃഷ്ണനെ പരിഗണിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

