തിരുവനന്തപുരം: പുതുവത്സരത്തിലെ ഭാഗ്യശാലിയെ ഇന്നറിയാം. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്പനയാണ് ഇത്തവണ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിക്ക് ഉണ്ടായിട്ടുള്ളത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണ ഇതുവരെ 54,08,880 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞിട്ടുണ്ട്.
ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.

പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബമ്പര്‍ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒന്‍പത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്നു.

