തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC138455 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. കോട്ടയം ജില്ലയിലെ ഏജന്റ് സുദീക്ക് എ. ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടന്നത്.

സമാശ്വാസ സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ
XA 138455, XB 138455, XD 138455, XE 138455, XG 138455, XH 138455, XJ 138455, XK 138455, XL 138455

രണ്ടാം സമ്മാനം (1 കോടി) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XC 312872, XC 203258, XJ 474940, XB 359237, XA 528505, XK 136517, XE 130140
ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.
