കണ്ണൂര്‍: തടവറകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍’ പദവി കൈവരിച്ച ജയില്‍ എന്ന അഭിമാന നേട്ടം സംസ്ഥാനത്തിന് സ്വന്തമായി.

കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഈ മാതൃകാപരമായ നേട്ടം സ്വന്തമാക്കിയത്. ഹരിത കേരള മിഷന് സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ള പുരസ്കാരം സമ്മാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ 2070 ലും സംസ്ഥാന സര്‍ക്കാര്‍ 2050 ലും നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഹരിത കേരളമിഷനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു ഈ നേട്ടം കൈവരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പര്‍ശമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

ഹരിത കേരളമിഷന്റെയും നവകേരളം കര്‍മ്മപദ്ധതിയുടെയും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററായ ഡോ. ടി. എന്‍. സീമ 2025 ജനുവരി 20ന് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടികളുടെയും നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങുളുടെയും പരിസമാപ്തിയിലാണ് ഈ നേട്ടം

