പ്രിയരെ,

സ്വർണ്ണത്തിന് വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ മോഷ്ടാക്കൾ പലയിടങ്ങളിലും മോഷണത്തിനായി ഇറങ്ങുവാൻ സാദ്ധ്യത ഉള്ളത്തിനാൽ താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നഭ്യർത്ഥിക്കുന്നു.
* പൊലീസിൻ്റെ രാത്രി കാല പട്രോളിംഗ് ശക്തമാക്കുന്നതിൻ്റെ ഭാഗമായി ബീറ്റ് പൊലീസുമായി എല്ലാവരും സഹകരിക്കണം.
അയൽപക്കക്കാരുമായി സഹകരിക്കുകയും ഫോൺ നമ്പരുകൾ സൂക്ഷിക്കുകയും ചെയ്യുക.

* രാത്രിസമയം വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുക.

* രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ കതകുതുറക്കാതെ അയൽക്കാരെ വിളിക്കുക.
* പരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും 112 ൽ വിളിച്ചറിയിക്കുകയും ചെയ്യുക.
* പഴയ സാധനങ്ങൾക്കുവേണ്ടി വരുന്നവർക്ക് സാധനങ്ങൾ കൊടുക്കാതെയിരിക്കുക.
* സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കുക.
* രാത്രി 11pm മുതൽ രാവിലെ 4 Am വരെ സ്വയം നിരീക്ഷണത്തിൽ ഏർപ്പെടുക; ഗ്രൂപ്പു നിരീക്ഷണം ശക്തമാക്കുക.
* വീട്ടിൻ്റെ പരിസരത്തു വരുന്ന അപരിചിതരെ നിരീക്ഷിക്കുക.
* കഴിയുന്നവർ CCTV ക്യാമറകൾ സ്ഥാപിക്കുക. ആയത് മൊബൈലുമായി കണക്ട് ചെയ്ത് അലാറം ഘടിപ്പിക്കുക.
* വീടു പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക.
* വില പിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
* പിരിവിനൊ മറ്റു സഹായങ്ങൾക്കൊ വീട്ടിൽ വന്നാൽ കതകു തുറക്കാതിരിക്കുക; കഴിവതും ഗേറ്റ് പൂട്ടിയിട്ടുക.
* Tour പോകുന്നവർ പൊലീസ് സ്റ്റേഷനിലെ App ൽ രേഖപ്പെടുത്തുക, അവരുടെ location സോഷ്യൽ മീഡിയകളിൽ Post ചെയ്യാതിരിക്കുക.
* ബൈക്കുകളിൽ ചിറിപ്പായുന്നവരുടെ വണ്ടിയുടെ നമ്പർ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കുക.
* വീടുകളിലെ മൊബൈൽ ഫോണുകൾ അലക്ഷ്യമായി വയ്ക്കാതിരിക്കുക
* ഇത്തരം നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒത്തൊരുമയോടുകൂടി നമുക്കിതിനെ നേരിടാൻ കഴിയും.
* ഓർക്കുക ഏതു സമയവും പ്രവർത്തന സജ്ജമായ
പൊലീസ് നമ്പർ
112.
അമ്പല കമ്മറ്റികൾ, പള്ളിക്കമ്മറ്റികൾ നിർബന്ധമായും CCTV ക്യാമറകൾ സ്ഥാപിക്കുക. സ്വർണ്ണം, പണം എന്നിവ ആരധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കുക
#ജാഗ്രത പുലർത്തൂ
