കോട്ടയം: ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ജില്ലാ കമ്മിറ്റി ശിവഗിരി മഹാസമാധിയിലേക്ക് നടത്തുന്ന 13-ാമത് ഗുരുപൂജ ഉത്പന്ന സമർപ്പണ ഘോഷയാത്ര 25-ന് നടക്കും. രാവിലെ 8.30-ന് നാഗമ്പടം ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഗുരുധർമ പ്രചാരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി അധ്യക്ഷത വഹിക്കും. ശിവഗിരിമഠം പി.ആർ.ഒ. ഇ.എം.സോമനാഥൻ, സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ചീഫ് കോഡിനേറ്റർ സത്യൻ പന്തത്തല, കേന്ദ്ര ഉപദേശകസമിതിയംഗം കുറിച്ചി സദൻ, കേന്ദ്ര എക്സിക്യുട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, കേന്ദ്രസമിതിയംഗം സുകുമാരൻ വാകത്താനം, ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സെക്രട്ടറി ബിജുവാസ്, മാതൃസഭ പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സരള സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. ഉത്പന്ന ഘോഷയാത്ര 9.30-ന് സ്വാമി അസംഗാനന്ദഗിരി ഫ്ലാഗ് ഓഫ് ചെയ്യും. വിവരങ്ങൾക്ക്: 9446712603.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130