
ഗാന്ധിനഗർ: കോട്ടയം നഗരസഭ തൊഴിലുറപ്പ് വിഭാഗവും കുമാരനല്ലൂർ കൃഷിഭവനും ചേർന്ന് കർഷകരുടെ സഹകരണത്തോടെ വിത്ത് ബാങ്ക് തുടങ്ങി. നഗരസഭ ഒന്നാംവാർഡ് ഗാന്ധിനഗർ നോർത്തിലെ നഗരസഭാ കൗൺസിലറുടെ ഓഫീസ് കേന്ദ്രമാക്കിയാണ് പ്രവർത്തനം. മികച്ച ഇനം നാടൻ വിത്തിനങ്ങളും വിളവുകളും ഗുണഭോക്താക്കൾക്ക് സൗജന്യമായി കൈമാറും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ സാബു മാത്യു അധ്യക്ഷനായി. പാവൽ, ചീര തുടങ്ങിയ വിത്തുകളും കോവൽ വള്ളിയും വിതരണം ചെയ്തു. വരും ദിവസങ്ങളിലും വിത്തുകളുടെ വിതരണം ഉണ്ടാകും. വിവരങ്ങൾക്ക്: 9447701422, 9400229622
