ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ
* റേഷൻ കാർഡ്
* ബി.പി.എൽ. സർട്ടിഫിക്കറ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* മെഡിക്കൽ സർട്ടിഫിക്കറ്റ്
* മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS – നീല, NPNS – വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH – പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാം.

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
1. കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ/പൊതുമേഖല ജീവനക്കാരൻ
2. ആദായ നികുതി ദായകൻ
3. സർവീസ് പെൻഷണർ
4. 1000+ ചതുരശ്ര അടി വീട് ഉടമ
5. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
6. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
7. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
8. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടേത് ഉൾപ്പെടെ)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
2026 ഫെബ്രുവരി 13
