കൊച്ചി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് വന്‍ ഹിറ്റ്. ഒന്‍പത് മാസം കൊണ്ട് വരുമാനം ഒരുകോടി കവിഞ്ഞു. ഫെബ്രുവരി 8 നാണ് ഡബിള്‍ ഡക്കര്‍ മൂന്നാറില്‍ സര്‍വീസ് ആരംഭിച്ചത്. അന്നു മുതല്‍ തിങ്കളാഴ്ച വരെ 1,0007400 രൂപയാണ് വരുമാനമായി ലഭിച്ചത്.


താഴത്തെ നിലയില്‍ 12 പേര്‍ക്കും മുകള്‍നിലയില്‍ 38 പേര്‍ക്കും യാത്ര ചെയ്യാം. ലോവര്‍ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പര്‍ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ സിഗ്നല്‍ പോയിന്റ്, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വഴി പെരിയ കനാല്‍ വെള്ളച്ചാട്ടം കണ്ട് തിരിച്ചെത്തുന്നതാണ് യാത്ര. 3 മണിക്കൂര്‍ നീളുന്നതാണ് ഒരു ട്രിപ്.
‘ഈ മനോഹര യാത്രയില്‍ പങ്കാളികളായതില്‍ ഏവരോടും ഹൃദയത്തിന്റെഭാഷയില്‍ നന്ദി അറിയിക്കുന്നു, നിങ്ങളുടെ സ്നേഹവും പിന്തുണയും KSRTCയ്ക്ക് കൂടുതല്‍ പുതിയ യാത്രാനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രചോദനമാണ്’- കെഎസ്ആര്‍ടിസി ഫെയസ്്ബുക്കില്‍ കുറിച്ചു.




റോയല്‍ വ്യൂ സമയക്രമീകരണം
09:00 AM
12:30 PM
16:00 PM
ബുക്കിംഗ്
onlineksrtc swift.com എന്ന ലിങ്കില്‍ കയറി നിങ്ങളുടെ ടിക്കറ്റ് ഉറപ്പിക്കാവുന്നതാണ്.

