
“കോട്ടയം : ബി.ജെ.പി. ജില്ലാ ഓഫീസിൽ ക്രിസ്മസ് ആഘോഷം നടത്തി. ബി.ജെ.പി. സംസ്ഥാനവക്താവ് അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി കെയ്ക്കുമുറിച്ച് ആഘോഷത്തിന് തുടക്കംകുറിച്ചു. കരോൾ ക്രിസ്മസ് ഗാനാലാപനം നടന്നു. ബി.ജെ.പി. ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി.ബിജുകുമാർ, എസ്.രതീഷ്, ന്യൂനപക്ഷമോർച്ച ദേശീയസമിതിയംഗം സുമിത് ജോർജ്, ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ, ബി.ജെ.പി. ന്യൂനപക്ഷമോർച്ച, ജില്ലാ, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
