തിരുവനന്തപുരം: താൻ കാണുന്നതിനും മുന്‍പേ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന് സ്വകാര്യസംഭാഷണം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണ്.

പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പകര്‍ന്നു കൊടുത്തോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചത്. എന്നാൽ തനിക്കു മുമ്പേ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിരുന്നു. ആ ചിത്രങ്ങളിൽ മുഖ്യമന്ത്രി പോറ്റിയുടെ ചെവിയിൽ പറഞ്ഞത് ശബരിമല നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞു.

കേരളത്തിൽ ഇനിയും ക്ഷേത്രങ്ങൾ ഉണ്ട്. ആ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെടേണ്ട കൊള്ളകളെക്കുറിച്ചാണോ മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതെന്ന് ഞങ്ങൾ ആക്ഷേപം ഉന്നയിക്കുകയാണ്. അല്ലെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

