ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതില് പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.

വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നും ഇപ്പോള്‍ മറുപടി അപ്രസക്തമെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു.
‘പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ മറുപടിയോ ഇപ്പോള്‍ അപ്രസക്തമാണ്. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ട. കുറച്ചുകഴിയട്ടെ’- വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. ഐക്യ നീക്കം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തള്ളി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐക്യത്തില്‍ നിന്നും പിന്മാറിയ കാര്യം എന്‍എസ്എസ് അറിയിച്ചത്.

