കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 55കാരനായ ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയില്‍ അംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴു മക്കളില്‍ ഇളയവനാണ്.
2024 മാര്‍ച്ച് 2ന് മുന്‍ മെത്രാന് ഡോ. ജോസഫ് കരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനു കീഴിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന് ആശംസ അറിയിച്ചു.

പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയവനാണ്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

